ഒരു യാത്രയില്‍ ബാക്കിവന്നത്
ഇത് ഒരു കഥയൊന്നുമല്ല ........ ഒരു യാത്രയ്കൊടുവില്‍ എന്നെ വല്ലാതെ വേദനിപ്പിച്ച ഒരു പെണ്‍കുട്ടിയും പിന്നെ അവളുടെ ചില ചേഷ്ടകളും അതിനുമപ്പുറം അവളെങ്ങിനെയാവും അവിടെയെത്തിയത് എന്ന എന്റെ മനസിന്റെ വ്യാകുലതയും ................
സത്യത്തില്‍ ആ സമയത്ത് എന്റെ വണ്ടിയുടെ സമയം പോലും മറന്നു അവളെയും നോക്കി ഞാനവിടെ നിന്നിരുന്നു , എനിക്ക് ചോദിക്കണമെന്നുണ്ടായിരുന്നു നിനക്കെന്താപറ്റിയതെന്നു .............. യൌവന യുക്തയായ ഒരു പെണ്ണിനോട് ഒരു പരിചയവും ഇല്ലാത്ത ഞാന്‍ എങ്ങിനെ മിണ്ടും ........... അതിനെ കേള്‍ക്കുന്നവര്‍ എങ്ങിനെ ഉള്‍ക്കൊള്ളും ..................അത്രയ്ക്ക് വിശാലബോധം ഉണ്ടോ നമ്മള്‍ക്ക് .............

ഈമാസം പതിമൂനിനായിരുന്നു ( 13 - 1 - 2015 ) ഞാന്‍ ജിബുചേട്ടനെ ( വെള്ളി മൂങ്ങ )കാണാന്‍ എറണാകുളത്തു പോയത് , അതിരാവിലെയുള്ള എക്സിക്യൂട്ടീവിനു , പിറ്റേന്ന് എനിക്ക് തിരികെ നാട്ടിലേക്കുവരണമായിരുന്നു , അന്ന് കാലത്ത് എഴുനേറ്റു ഞാന്‍ ചോറ്റാനിക്കര ക്ഷേത്രത്തില്‍ പോയിരുന്നു , ജിബുചേട്ടനെ കാണാന്‍ പോയകാര്യം ശെരിയാക്കിതരണേ എന്ന് ദേവിയോടു പറയണം , ഉച്ചയ്ക്കത്തെ ട്രെയിനിനു മടങ്ങണം അതായിരുന്നു പ്ലാന്‍ ., ക്ഷേത്രത്തില്‍ എത്തി ചുറ്റമ്പലത്തില്‍ ദേവിയുടെ തിരുനടയില്‍ തൊഴുതു നില്ക്കുന്ന ന്നതിനിടയില്‍ ആണ് ഞാന്‍ അവളെ ആദ്യം കാണുന്നത് . ഏതാണ്ട് ഒരു ഇരുപത്തിനാല് വയസ്സ് പ്രായം കാണുമായിരിക്കും . ആപ്രായത്തിലുള്ള പെണ്ക്കുട്ടികളാരെയും ഞാന്‍ അവിടെ ഒറ്റയ്ക്ക് കണ്ടിരുന്നില്ല , എന്നാല്‍ ഇവള് ഒറ്റയ്ക്കായിരുന്നു , എന്തൊക്കെയോ ദേവിയുടെ മുന്നില്‍ വന്നു പറഞ്ഞു , വളരെ ദൃതിയില്‍ നടന്നു പോയി
കടന്നു പോകുന്ന ജീവിതത്തിന്റെ മഹാ ഉഷ്ണത്തെക്കുറിച്ച് എനിക്ക് ദേവിയോട് കുറേ പറയാനുണ്ടായിരുന്നു ........ , പറഞ്ഞു പറഞ്ഞു ഉള്ളിലെവിടെയോ ഒരു സമാദാനത്തിന്റെ തണുപ്പ് തോനിത്തുടങ്ങിയപ്പോഴാണ് അവിടെനിന്നു ഞാന്‍ ചുറ്റംബലത്തിലെ ശിവക്ഷേത്രത്തിനു അടുത്തേക്കുപോയതു , അവിടത്തേക്ക് മുന്‍പിലും എനിക്ക് എന്റെ ഭാണ്ഡം ഒന്നഴിക്കണം , പറഞ്ഞു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ അപ്പോഴാണ് വീണ്ടും അവളെക്കാണുന്നത് . ഊക്കോടെ കാലുകള്‍ നിലത്തു പതിപ്പിച്ചു ഭഗവാന്റെ ശ്രീകോവിലിനു ചുറ്റോടു ചുറ്റും പൊട്ടിക്കരഞ്ഞുകൊണ്ട് ഒരു പെണ്ണ് , അതാവാം എന്റെ പ്രാര്‍ത്ഥന വിട്ടു അവളിലേക്ക് ചെല്ലാന്‍ എന്നെ പ്രേരിപ്പിച്ച ഘടകം . അപ്പോഴാണ് സത്യത്തില്‍ ഞാനവളെ ശെരിക്കും ശ്രദ്ധിക്കുന്നത് ,
കാതിലൊരു കമ്മലോ കഴുത്തിലൊരു മാലയോ കയ്യിലൊരു വളയോ ഒന്നുമില്ലാതെ ഒഴിഞ്ഞ കയ്യും കാതും കഴുത്തുമായി ഇളം നിറത്തില്‍ മെലിഞ്ഞു കൊലുന്നനെ ആരോരുമില്ലാതെ ഒരു പെണ്ണ് , എനിക്കുപറയാനുള്ളത് മറന്നു ഒരു പ്രതിമകണക്കേഞാനവിടെനിന്നു , പഴകി നിറം മങ്ങിയ അവളുടെ വസ്ത്രങ്ങളില്‍ അധികം അഴുക്കൊന്നും പറ്റിയിട്ടുണ്ടായിരുന്നില്ല , കുളിച്ചു മുടി തുമ്പു കെട്ടിയിരുന്നു , നെറ്റിയില്‍ അലക്ഷ്യമായി ചന്ദനക്കുറിയിട്ടിട്ടുണ്ട് , എന്തുകൊണ്ടെന്നറിയില്ല എനിക്കെന്റെ ബാല്യം കടന്നു പോയ വഴികളോര്മ്മവന്നു , എന്റെ കണ്ണുകളും പതിയെ നിറയാന്‍ തുടങ്ങി , പിന്നെ അവിടെ നില്ക്കാന് എനിക്ക് ഒട്ടും താല്പര്യമില്ലാത്തത്കൊണ്ട് ചുറ്റമ്പലത്തില്‍ പ്രദക്ഷിണം പൂര്‍ത്തിയാക്കാനായി മെല്ലെ എന്റെ നടപ്പ് തുടര്‍ന്നു .

ചുറ്റമ്പലത്തിലെ
എന്റെ പ്രദക്ഷിണ വഴിയില്‍ മനസിനു കുറുകെ വരച്ച രേഖപോലെ എന്റെ
പ്രാര്‍ത്ഥനയ്ക്ക് തടസമെന്നോണം ഓരോ തവണയും അവളുണ്ടായിരുന്നു ,
അവളുടെ എവിടെയും പതിയാത്ത നനഞ്ഞ കണ്ണുകളുണ്ടായിരുന്നു , വിതുമ്പുന്ന
ചുണ്ടുകളുണ്ടായിരുന്നു , അസ്പഷ്ടമായ തേങ്ങലിന്റെ നേര്‍ത്ത
ചീളുകളുണ്ടായിരുന്നു ,
പോരാന്‍ നേരം ഞാനവള്‍ക്ക് അടുത്തുപോയി നിന്നു . കയ്യില്‍ ഒരു പായ്ക്കറ്റ് കരുതിയിരുന്നു വാങ്ങുമെങ്കില്‍ കൊടുക്കണം , . എങ്ങിനെ കൊടുക്കും ഒന്ന് നോക്കുന്നു പോലുമില്ല , ദേവിയുടെ ആരൂഠസ്ഥാനതിനു ചുറ്റും കരഞ്ഞുകൊണ്ട് പ്രദക്ഷിണം ചെയ്യുകയാണവള്‍ . അവളുടെ പ്രദക്ഷിണ വഴിയിലാണ് ഞാനിപ്പോള്‍ നില്‍ക്കുന്നത് എന്നിട്ടും അവള് എന്നെ കാണുന്നില്ല . അപ്പോഴാണ് അവിടേക്ക് ഏഴെട്ടു സ്ത്രീകളടങ്ങുന്ന ഒരു സംഘം വരുന്നത് ,ഞാന്‍ വഴിയില്‍ നിന്ന് അല്‍പ്പം മാറിനിന്നു ,
അവര്‍ കൂട്ടത്തോടെ വന്നു എന്തൊക്കെയോ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി . ഞാന്‍ നല്ലപ്രതീക്ഷയില് ആയിരുന്നു ഞാന്‍ ചോദിക്കാന്‍ ആഗ്രഹിച്ച ചോദ്യം എന്തായാലും ഇവരിലാരെങ്കിലും ചോദിക്കും , പക്ഷെ അതുണ്ടായില്ല പകരം ഒരു പൊതിയും പിടിച്ചു നില്ക്കുന്ന എന്നിലെക്കും പിന്നെ അവളിലേക്കും അതിലൊരു സ്ത്രീയുടെ സംശയത്തിന്റെ കൂര്‍ത്ത കണ്ണുകള്‍ പതിയുന്നുണ്ടായിരുന്നു .. എനിക്ക് വല്ലാത്ത നിരാശ തോനി അതൊന്നുമല്ല എനിക്ക് സഹിക്കാന്‍ പറ്റാഞ്ഞത് ... അവളുടെ മുഖത്ത് നോക്കി കൂട്ടത്തിലുള്ള യുവതിയോട് ഒരു സ്ത്രീ പറഞ്ഞു മോളെ കുഞ്ഞിന്റെ കൈ പിടിച്ചേ ഈ പെണ്ണിന് പ്രാന്താ.............
പിന്നെ എനിക്കവളെ നോക്കാന്‍ കഴിഞ്ഞില്ല ഞാന്‍ മുഖം തിരിച്ചു കളഞ്ഞു , കുറച്ചു നേരം അങ്ങിനെതന്നെ നിന്നു , ഇനിയും നിന്നാല്‍ എന്റെ വണ്ടി തെറ്റും , ഞാന്‍ തിരിഞ്ഞു നടക്കാന്‍ നേരം അവളെ ഒന്നുകൂടി നോക്കാമെന്ന് വെച്ചു , അവിടെയെങ്ങും കാണുന്നുണ്ടായിരുന്നില്ല ..... ഞാനൊന്നുകൂടി മുന്നോട്ടു ചെന്ന് നോക്കി . ചെക്കിത്തറയിലെ കല് വിളക്കിന് മുന്നില്‍ വിഗ്രഹത്തെയും നോക്കി അനക്കമറ്റപോലെ നില്ക്കുന്നു . കരയുന്നുണ്ടോ മനസിലാവുന്നില്ല കാഴ്ച്ചയില്‍ ഒരല്പം ശാന്തയായത് പോലുണ്ട് . ഞാന്‍ കല് വിളക്കിനടുത്തേക്ക് ഒരല്പം കൂടി മുന്നോട്ടു ചെന്നു അപ്പോഴായിരുന്നു അവളെന്നിലേക്ക് മുഖം തിരിച്ചതും, ഞാനാകെ വല്ലാതായിപ്പോയി , അവളുടെ രണ്ടു കണ്ണുകളും അണപൊട്ടിയൊഴുകുന്നുണ്ടായിരുന്നു ..... പെട്ടന്ന് തന്നെ ഭയന്നപോലെ അവള് രണ്ടടി പിന്നോക്കം മാറി , പിന്നെ നോട്ടം മാറ്റിക്കളഞ്ഞു . ഇപോഴാനിറഞോഴുകുന്ന ദൃഷ്ടികള്‍ എവിടെയും പതിയുന്നില്ല .........
പിന്നെ എനിക്കവിടെ നില്ക്കാന് കഴിഞ്ഞില്ല അല്ലെങ്കില്‍ എന്തിനു നില്‍ക്കണം ഒന്നും ചെയ്യാനാവാതെ പ്രതിമകണക്കെ ............ ഞാന്‍ തിരിഞ്ഞു നടന്നു ............... പടിക്കലെത്തുവോളം അവളെ തന്നെ തിരിഞ്ഞു നോക്കിക്കൊണ്ട് ..........
ക്ഷേത്രമതില്ക്കെട്ടിന്നു പുറത്തെത്തിയപ്പോ ഒരു ഹോട്ടലിനു മുന്നില്‍ രണ്ടുമൂന് നായകള്‍ കടിപിടികൂടുന്നു ഞാനവര്ക്കിടയിലേക്ക് എന്റെ കയ്യിലെ പൊതി വലിച്ചെറിഞ്ഞു കൊടുത്തു . അവര്‍ അത് വലിച്ചു കീറി തിന്നാന്‍ തുടങ്ങി , അപ്പോഴേക്കും എന്റെ ബസ്സ് സ്റ്റോപ്പില്‍ വന്നു നിന്നു , ഓടി ബസ്സില്‍ കയറി , കണ്ടക്ടര്‍ പോകാനുള്ള ബെല്ല് കൊടുത്തു , ഞാന്‍ ഒന്നുകൂടി തിരിഞ്ഞു നോക്കി പൊതിയിലുള്ളതൊക്കെ തിന്നു കഴിഞ്ഞിട്ടാവണം അവര്‍ ഒരു വെളുത്ത മുത്തുമാലയ്ക്കും നാല് കരിവളയ്ക്കും വേണ്ടി കടിപിടി കൂടുന്നു ..................
( കറുത്തമുത്തിനെ കണ്ടു കരയുന്ന പെണ്ണുങ്ങളാണ്...... പറഞ്ഞിട്ടെന്തു കാര്യം , ദേവി നേരിട്ട് മുന്നില്‍ വന്നുപൊട്ടിക്കരഞ്ഞിട്ടും ഒന്ന് തിരിഞ്ഞു നോക്കാന്‍ പോലും മനസ് കാണിച്ചില്ല )
ചോദിക്കാന്‍ കഴിയാതെ ബാക്കിയായ ചില ചോദ്യങ്ങള്‍ എന്റെ ഹൃദയത്തിനു ഭാരമാവുന്നു .ഇനിയും എനിക്കത് പേറാന്‍ വയ്യ ...... അതുകൊണ്ട് എന്റെ മനസിന്റെ സാങ്കല്‍പ്പിക സങ്കേതത്തില്‍ വിളിച്ചു വരുത്തി ഞാന്‍ അവിടെ കഴിയാതെ പ്പോയ ചോദ്യങ്ങള്‍ അവളോട് ചോദിക്കയാണ്

യാത്രയ്ക്കിടയില്‍ ഇത് പോലെ ആരോടും വിവരിക്കാന്‍ ആകാത്ത അനുഭവങ്ങള്‍ ഒരു പാടു ഉണ്ടാകും ....ആ അനുഭവങ്ങള്‍ ആണ് നമ്മളെ കൊണ്ട് എഴുതിക്കുന്നത് ....അനുഭവങ്ങള്‍ ഉണ്ടാകട്ടെ ....യാത്രകള്‍ ജീവിത സമ്പന്നം ആയി മാറട്ടെ .....
ReplyDeleteവളരെ വളരെ സന്തോഷം ദയാ ........... വായിക്കാന്‍ സമയം കണ്ടെത്തിയതിനു ......................
Deleteഎങ്കില്ലും ചോദിക്കാമായിരുന്നു... ആ ഒരൊറ്റ ചോദ്യം മതി അവളുടെ ആകുലതകള്‍ അകറ്റാന്‍, ആ സന്ദര്‍ഭങ്ങളിലാണ് നാം ഒറ്റപ്പെട്ട് പോകുന്നത്, ആ ചോദ്യം എന്ത് തന്നെയായാലും അവളുടെ കണ്ണുകള്‍ വിടരുകയും, (പതീക്ഷയുടെ പൂനാമ്പ് വിടരുകയും ചെയ്യുമായിരുന്നു....
ReplyDeleteരാജേഷ് വായിച്ചതില്‍ ഏറെ സന്തോഷമുണ്ട് .............. എന്റെ ഒരു ചോദ്യം ഒരിക്കലും അവളെ സന്തോഷിപ്പിക്കാന്‍ മാത്രം കരുത്തുള്ളതാവില്ല ..... എന്നാലും ,,,,,,,,,,,,
Delete